തൃശ്ശൂർ :തൃശൂരില്‍ വടക്കേകാട്ടില്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സ്കൂളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 2 പേര് കൂടി പൊലീസിന്റെ പിടിയിലാകാനുണ്ട്.