ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയുമായി സൗദി

സൗദി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍. രാജ്യത്തേക്ക് കടത്തിയ 4.7 കോടിയോളം ആംഫെറ്റാമിന്‍ ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ എട്ട് സിറിയക്കാരും രണ്ട് പാകിസ്താനികളും അടക്കം എട്ടു പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. ഒരു ബില്യണ്‍ ഡോളര്‍ വരെ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റിയാദ് പോര്‍ട്ട് വഴിയാണ് ഈ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയതെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നുജൈദി അറിയിച്ചു. ഇവിടെ നിന്ന് റിയാദിലെ ഒരു വെയര്‍ഹൗസിലേക്ക് ഇവ എത്തിക്കുകയായിരുന്നു. ധാന്യപ്പൊടികളില്‍ ഒളിപ്പിച്ചാണ് 4,69,16,480 ആംഫെറ്റാമിന്‍ ഗുളികകള്‍ രാജ്യത്ത് എത്തിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കപ്പലില്‍ വളരെ രഹസ്യമായി കൊണ്ടുവന്ന മയക്കുമരുന്ന് തുറമുഖത്ത് നിന്ന് വെയര്‍ഹൗസ് വരെ വിദഗ്ധമായി എത്തിക്കാന്‍ മയക്കുമരുന്ന് കടത്തുകാര്‍ക്ക് സാധിച്ചു. അവിടെ വച്ചാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡയരക്ടറേറ്റും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും ചേര്‍ന്ന് പിടികൂടിയതെന്ന് സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു.

രാജ്യാന്തര മാര്‍ക്കറ്റില്‍ ഇവയ്ക്ക് 470 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ വിലയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഇതിനു മുമ്പ് ഒരു മയക്കുമരുന്നു വേട്ടയില്‍ ഇത്രയേറെ മയക്കുമരുന്നുകള്‍ പിടിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സുരക്ഷയെ അപകടപ്പെടുത്താനും യുവതലമുറയെ നശിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്നതാണ് ഇത്തരം കള്ളക്കടത്തുകളെന്ന് സംശയിക്കുന്നതായി അല്‍ നുജൈദി പറഞ്ഞു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് വെയര്‍ഹൗസിലെത്തിയ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുക്കാനായത്.

സുരക്ഷാ സേനകള്‍ സംയുക്തമായി നടത്തിയ റെയിഡിലാണ് എട്ട് പ്രവാസികളെ പിടികൂടിയത്. ഇവരെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗദി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും അതിന് സഹായിച്ചവരുമായ മുഴുവന്‍ ആളുകളെയും പിടികൂടി നിയമത്തിന് മുന്നില്‍ ഹജരാക്കുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അല്‍ നുജൈദി അറിയിച്ചു. വരും ദിനങ്ങളില്‍ മയക്കുമരുന്ന് കള്ളക്കടത്തിനെതിരായ പരിശോധനകള്‍ കൂടുതല്‍ ശക്തവും വ്യാപകവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എട്ട് പ്രവാസികള്‍ പിടിയില്‍

റിയാദ്: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍. രാജ്യത്തേക്ക് കടത്തിയ 4.7 കോടിയോളം ആംഫെറ്റാമിന്‍ ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ എട്ട് സിറിയക്കാരും രണ്ട് പാകിസ്താനികളും അടക്കം എട്ടു പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. ഒരു ബില്യണ്‍ ഡോളര്‍ വരെ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റിയാദ് പോര്‍ട്ട് വഴിയാണ് ഈ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയതെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നുജൈദി അറിയിച്ചു. ഇവിടെ നിന്ന് റിയാദിലെ ഒരു വെയര്‍ഹൗസിലേക്ക് ഇവ എത്തിക്കുകയായിരുന്നു. ധാന്യപ്പൊടികളില്‍ ഒളിപ്പിച്ചാണ് 4,69,16,480 ആംഫെറ്റാമിന്‍ ഗുളികകള്‍ രാജ്യത്ത് എത്തിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കപ്പലില്‍ വളരെ രഹസ്യമായി കൊണ്ടുവന്ന മയക്കുമരുന്ന് തുറമുഖത്ത് നിന്ന് വെയര്‍ഹൗസ് വരെ വിദഗ്ധമായി എത്തിക്കാന്‍ മയക്കുമരുന്ന് കടത്തുകാര്‍ക്ക് സാധിച്ചു. അവിടെ വച്ചാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡയരക്ടറേറ്റും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും ചേര്‍ന്ന് പിടികൂടിയതെന്ന് സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു.

രാജ്യാന്തര മാര്‍ക്കറ്റില്‍ ഇവയ്ക്ക് 470 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ വിലയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഇതിനു മുമ്പ് ഒരു മയക്കുമരുന്നു വേട്ടയില്‍ ഇത്രയേറെ മയക്കുമരുന്നുകള്‍ പിടിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സുരക്ഷയെ അപകടപ്പെടുത്താനും യുവതലമുറയെ നശിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്നതാണ് ഇത്തരം കള്ളക്കടത്തുകളെന്ന് സംശയിക്കുന്നതായി അല്‍ നുജൈദി പറഞ്ഞു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് വെയര്‍ഹൗസിലെത്തിയ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുക്കാനായത്.

സുരക്ഷാ സേനകള്‍ സംയുക്തമായി നടത്തിയ റെയിഡിലാണ് എട്ട് പ്രവാസികളെ പിടികൂടിയത്. ഇവരെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗദി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും അതിന് സഹായിച്ചവരുമായ മുഴുവന്‍ ആളുകളെയും പിടികൂടി നിയമത്തിന് മുന്നില്‍ ഹജരാക്കുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അല്‍ നുജൈദി അറിയിച്ചു. വരും ദിനങ്ങളില്‍ മയക്കുമരുന്ന് കള്ളക്കടത്തിനെതിരായ പരിശോധനകള്‍ കൂടുതല്‍ ശക്തവും വ്യാപകവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news