കണ്ണൂർ: യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കാൻ കാരണം ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഢനമാണെന്ന പരാതിയെ തുടർന്ന് പയ്യന്നൂർ പൊലിസ് കേസെടുത്തു. കരിവെള്ളൂർ പൂക്കാനത്തെ മെഡിക്കൽ റപ്രസെന്റേറ്റീവ് രാകേഷിന്റെ ഭാര്യ കെപി സൂര്യ അത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയോടെയാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ സൂര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത ഓലയമ്പാടി പെരുവാമ്പ സ്വദേശിനിയായ സൂര്യയെ 20 21 ജനുവരി ഒൻപതിനാണ് രാകേഷ് വിവാഹം ചെയ്തത്. ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഢനം കാരണമാണ് സൂര്യ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ അസ്വഭാവികമരണത്തിന് കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ സിഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത് സൂര്യയുടെ വിട്ടുകാരിൽ നിന്നും പൊലിസ് മൊഴിയെടുത്തു. പെരുവാമ്പയിലെ വ്യാപാരി കെ. രാമചന്ദ്രന്റെയും സുഗതയുടെയും മകളാണ് സൂര്യ.