ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ഇന്റേൺഷിപ്പിന് അവസരം. ഒക്ടോബർ ഏഴുമുതൽ 21 വരെയാണ് ഇന്റേൺഷിപ്പ്. ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2000 രൂപ സ്റ്റൈപ്പെൻഡും പ്രശസ്തിപത്രവും നൽകും. അവസാന തീയതി: സെപ്റ്റംബർ 25. വിവരങ്ങൾക്ക്: https://nhrc.nic.in/