റിയാദ് വയനാട് ജില്ലാ കെഎംസിസി കരീം സാഹിബ്‌ അനുശോചനവും പ്രാർത്ഥനാ സദസ്സും നടത്തി

റിയാദ് : കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ്‌ പി പി എ കരീം സാഹിബിന്റെ പേരിൽ മയ്യത്ത് നിസ്കാരവും പ്രാർത്ഥനയും അനുശോചന യോഗവും ബത്ത കെഎംസിസി ഓഫീസിൽ വെച്ച് നടത്തി. വയനാട്ടിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വീശിഷ്യ തൊഴിലാളി സംഘട നക്കും തീരാ നഷ്ടമാണ് കരീം സാഹിബിന്റെ വിയോഗമെന്ന് സൗദി കെഎംസിസി നാഷണൽ ആക്റ്റിംഗ് പ്രസിഡന്റ്‌ അഷറഫ് സാഹിബ്‌ വേങ്ങാട്ട് അനുശോചനയോഗത്തിൽ പറഞ്ഞു. പിസി അലി സാഹിബിന്റെ അനുശോചന യോഗത്തിൽ, മുഹമ്മദ്‌ കോയ വാഫി മയ്യിത്ത് നിസ്കാരത്തിനും ദുആ ക്കും നേതൃത്വം നൽകി. ഷഫീർ വെള്ളമുണ്ടയുടെ ഖിറാത്തോടെ തുടങ്ങിയ യോഗത്തിൽ സുധീർ ചൂരൽമലയും, മുഹമ്മദ്‌ കോയ വാഫിയും അനുശോചിച്ചു സംസാരിച്ചു. യോഗത്തിൽ ശറഫുദ്ധീൻ കുമ്പളാട് സ്വാഗതവും മനാഫ് കാട്ടിക്കുളം നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news