കാരശ്ശേരിയിൽ ഷിഗല്ല: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്

കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് കുന്നേരി ഭാഗത്ത് ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും കാരണം കഴിഞ്ഞ ദിവസം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ സഹോദരനും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സമീപ പ്രദേശത്തെ വീടുകളിൽ പനി, വയറിളക്ക ലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി സർവേയും കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷനും നടത്തി.

spot_img

Related Articles

Latest news