ജിദ്ദ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് സൗദി റെയില്‍വേ ഹുഫൂഫിലേക്ക് അധിക ട്രെയിന്‍ സര്‍വിസുകള്‍ നടത്തും.
റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നാണ് ഹുഫൂഫിലേക്കും തിരിച്ചും അധിക സര്‍വിസ് ഏര്‍പ്പെടുത്തുന്നത്. ഈ മാസം ഖത്തറില്‍ ആരംഭിക്കുന്ന 2022 ലോകകപ്പില്‍ ദേശീയ ഫുട്ബാള്‍ ടീമിന്റെ പങ്കാളിത്തത്തിന് പിന്തുണയായാണ് അധിക സര്‍വിസുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് സൗദി അറേബ്യന്‍ റെയില്‍വേ കമ്ബനി ‘സാര്‍’ വ്യക്തമാക്കി.
ലോകകപ്പിലെ സൗദി മത്സരങ്ങളുടെ ദിവസങ്ങളില്‍ ഹുഫൂഫിലേക്കും തിരിച്ചും അധിക ട്രെയിന്‍ സര്‍വിസുകള്‍ ഷെഡ്യൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സര്‍വിസുകളില്‍ ബുക്കിങ് ഇപ്പോള്‍ ലഭ്യമാണെന്നും സൗദി റെയില്‍വേ പറഞ്ഞു. ഖത്തറിലേക്ക് കര മാര്‍ഗമുള്ള റോഡ് ഹുഫൂഫിലൂടെയാണ് കടന്നുപോകുന്നത്. ഹുഫൂഫില്‍ എത്തുന്നവര്‍ക്ക് സൗദി-ഖത്തര്‍ അതിര്‍ത്തിയായ സല്‍വയില്‍ വേഗത്തില്‍ എത്താനാകും. അതിന് യാത്രക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഹുഫൂഫിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ ഏര്‍പ്പെടുത്തുന്നത്.