ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ; തൊഴിലാളി കട തീവച്ചു നശിപ്പിച്ചു

മലപ്പുറം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് അതിഥി തൊഴിലാളി തീവെച്ച്‌ നശിപ്പിച്ചതായി പരാതി. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിഹാര്‍ സ്വദേശി ആലം കടയ്ക്ക് തീയിട്ടെന്നാണ് പരാതി.

കടയുടമ കെ ടി അമാനുള്ളയാണ് പരാതി നല്‍കിയത്.

സ്ഥിരം ജീവനക്കാരന് പകരക്കാരനായെത്തിയതായിരുന്നു ആലം. കടയില്‍ നിന്ന് പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ട കടയുടമ പരിശോധിച്ചപ്പോള്‍ ഇയാളാണെന്ന് കണ്ടെത്തി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി കടയ്ക്ക് തീയിടുകയായിരുന്നു.

കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്. കടയ്ക്കു തീയിട്ട ശേഷം ആലം ബൈക്കില്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി പോയി.
പുലര്‍ച്ചെ ഫുട്ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനുസരിച്ച്‌ പൊലീസും താനൂരില്‍ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തില്‍ ടയറുകളും ട്യൂബുകളും യന്ത്രവും കത്തി നശിച്ചതായി ഉടമ പറഞ്ഞു.

spot_img

Related Articles

Latest news