പയ്യന്നൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ട്യൂഷന് സെന്ററുകള്‍ നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ഉദ്യോഗസ്ഥര്‍ കുടുങ്ങി.
പയ്യന്നൂര്‍, ഇരിട്ടി മേഖലകളിലെ നാല് സ്ഥാപനങ്ങളില്‍ ഇന്നലെ രാവിലെ പത്തു മുതല്‍ 12.30 വരെ നടത്തിയ പരിശോധനയിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ട്യൂഷന് സെന്ററുകളിലും പിഎസ്സി കോച്ചിംഗ് സെന്ററുകളിലും ക്ലാസെടുക്കുന്നതായി കണ്ടെത്തിയത്.
വേതനം അതത് ദിവസങ്ങളില്‍ കൈപ്പറ്റാറുണ്ടെന്നും യഥാര്‍ഥ പേരും തൊഴിലും വിദ്യാര്‍ഥികളില്‍നിന്ന് മറച്ചുവച്ചാണ് ഇവര്‍ ക്ലാസെടുക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അവധിദിവസങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ട്യൂഷന് സെന്ററുകളില്‍ ക്ലാസെടുക്കുന്നതായും ഇത് അഭ്യസ്തവിദ്യരുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്നതായും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.