തിരുവനന്തപുരത്തുന്നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്രയുമായി കെ എസ് ആര്‍ ടി. തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും ജനുവരി 19 നാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
കാട് തൊട്ടറിഞ്ഞുള്ളതാണ് എഴുപതിലതിലധികം കിലോമീറ്റര്‍ നീളുന്ന ആനവണ്ടി യാത്ര. വ്യൂ പോയിന്റുകളിലും മൃഗങ്ങളെ കാണുമ്ബോഴുമൊക്കെ നിര്‍ത്തിത്തരികയും യാത്ര തീര്‍ത്തും ആസ്വാദ്യകരമാക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരുമാണ് ആനവണ്ടിയിലുളളത്. മൂഴിയാര്‍, കക്കി ,ആനത്തോട്, കൊച്ചു പമ്ബ, ഗവി ഡാമുകളും യാത്രയില്‍ നമുക്ക് കാണാം.കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവം എന്ന് തന്നെ പറയാം .പച്ച പുതപ്പണിഞ്ഞ മലനിരകളും , കളകളാരവം മുഴക്കുന്ന അരുവികളും , ഇതിനെല്ലാം ഇടയില്‍ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും..മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും. അങ്ങനെയങ്ങനെ പോകുന്നു ഗവിയാത്രയിലെ കാഴ്ചകള്‍…