അബ്ഹ: ഖമീസ് മുശൈത്തില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടെയും കദീജയുടെയും മകന് മുസ്തഫയുടെ (52) മൃതദേഹമാണ് അബ്ഹ എയര്‍പോര്‍ട്ടില്‍നിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്.
ഞായറാഴ്ച രാവിലെ 10ന് നെടുമ്ബാശ്ശേരിയില്‍ എത്തിയ മൃതദേഹം സഹോദരങ്ങള്‍ ഏറ്റുവാങ്ങി പറവണ്ണ ജുമാമസ്ജിദില്‍ ഖബറടക്കി.