കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്ന് പ്രഭാത സവാരിക്കിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കടൽതീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പാട് പറയകടവ് കല്ലുംമൂട്ടിൽ ഏകനാഥൻ (18) ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ പൊന്മന കടൽ തീരത്ത് കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിന് സമീപം കണ്ടെത്തിയത്.
രണ്ടു ദിവസം മുമ്പ് വീട്ടിൽ നിന്ന് നടക്കാൻ പോയ ഡിഗ്രി വിദ്യാർഥിയായ ഏകനാഥനെ കാണാതാകുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: സുജിചന്ദ്രൻ , മാതാവ് : പ്രവീണ, സഹോദരൻ: അമൃതപ്രസാദ്