റിയാദ്: ഒഐസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടെയും നന്മയുടെയും മാനവൈക്യത്തിന്റെയും
പരസ്പരo സ്നേഹിക്കുകയും വിശ്വസിക്കുകയും സഹായിക്കുകയും ചെയുക എന്ന സന്ദേശവുമായി പെരുന്നാളിനോടാനുബന്ധിച്ചു ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വളരെ ശ്രദ്ധേയമായി.
മലാസ് പേപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ എല്ലാ മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രസിഡണ്ട് സുരേഷ് ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നാസർ വലപ്പാട് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യഹ്യ കൊടുങ്ങല്ലൂർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.
അമീർ , ജമാൽ, സത്താർ,അൻസായി മതിലകം,ജമാൽ ലുലു,തൽഹത് കയ്പമംഗലം,സഞ്ജു ഇരിഞ്ഞാലക്കുട, ജോയ് ഔസേപ്പ്,രാജേഷ് ഉണ്ണിയാട്ടിൽ,ഇബ്രാഹിം ചേലക്കര സുലൈമാൻ മുള്ളൂർക്കര,സലിം മാള, ഗഫൂർ ചെന്ത്രാപിന്നി , ഷഫീക് ,ബക്കർ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിനു ആക്ടിങ് ജനറൽ സെക്രട്ടറി സോണി പാറക്കൽ നന്ദി പറഞ്ഞു.