ഇ ശ്രീധരൻ മഹാൻ ; ആഗ്രഹം പൂർത്തീകരിക്കട്ടെ : പിണറായി വിജയൻ

“ഇ. ശ്രീധരന്‍ ഒരു മഹാനായ വ്യക്തിയല്ലേ, വലിയ ടെക്‌നോക്രാറ്റ്, രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ആള്‍. ഏത് സ്ഥാനം വഹിക്കാനും യോഗ്യന്‍. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ചു കാര്യങ്ങൾ നടക്കട്ടെ” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

ഇന്ത്യയുടെ മെട്രോ മാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേരുമെന്നും എന്നാൽ ഗവർണർ പദവിയിലേക്കില്ലെന്നും മുഖ്യമന്ത്രിയാകാനാണ് ഉദ്ദേശിക്കുന്നതെന്നും മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചിരുന്നു. ഈ പരാമർശം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വിജയ യാത്രയിൽ വച്ച് ഇ. ശ്രീധരനെ പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

spot_img

Related Articles

Latest news