തിരുവനന്തപുരം: കേരളത്തിന് ഇന്ധന നികുതി കുറക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം ഇതുവരെ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. വില കൂട്ടിയത് കേന്ദ്ര സര്‍ക്കാറാണെന്നും തോമസ് ഐസക് പറഞ്ഞു.
ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോള്‍ കേന്ദ്രം മൂന്ന് മടങ്ങ് നികുതി വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറക്കണം. ഖജനാവ് പ്രതിസന്ധി നേരിടുമ്പോൾ നികുതി കുറക്കാനാവില്ല.
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍കൊണ്ടു വരുന്നതിനോട് എതിര്‍പ്പില്ല. സംസ്ഥാനത്തിന്‍റെ വരുമാനം കുറഞ്ഞാല്‍ പോലും സഹിച്ചോളാം. ജി.എസ്.ടി പരിധിയെക്കുറിച്ച് കേന്ദ്രമന്ത്രി ആദ്യമായാണ് പറയുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
മീഡിയ വിങ്സ്