വയനാട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ സജീവമായ പ്രചാരണത്തിൽ ആയിരുന്നു രാഹുൽ ഗാന്ധി. ഡൽഹിയിലെ കർഷക സമരത്തിന്
ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ദേഹം വയനാട്ടിൽ ട്രാക്റ്റർ റാലിയും സംഘടിപ്പിച്ചിരുന്നു.
എന്നാൽ പൊതുവെ യുഡിഫ് അനുകൂല ജില്ല എന്നറിയപ്പെടുന്ന വയനാട്ടിൽ മൂന്നിൽ രണ്ടു നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്. ബത്തേരി മാത്രമാണ് ഇപ്പോൾ യുഡിഎഫിനൊപ്പം നിൽക്കുന്നത്. മറ്റു രണ്ടു മണ്ഡലങ്ങളായ മാനന്തവാടിയും കൽപ്പറ്റയും എൽഡിഎഫിനൊപ്പവും. ഇതിനൊരു മാറ്റം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് പ്രവർത്തകർ.