‘Love you to moon and back’; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം

രാഹുല്‍ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ വേദിയിലായിരുന്നു സംഭവം.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ വരിയുൾപ്പെടുന്ന കപ്പുമായാണ് മുഖ്യമന്ത്രി സത്യാഗ്രഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ‘Love you to moon and back’ എന്ന അതിജീവിതയുടെ വാക്കുകളായിരുന്നു കപ്പിലുണ്ടായിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലായി.

Mediawings :

spot_img

Related Articles

Latest news