തളിക്കുളം സൗദി പ്രവാസി കൂട്ടായ്‌മയുടെ അഭിനന്ദങ്ങങ്ങൾ

റിയാദ് – 7-ാമത് നാഷണൽ മുവായ്തായ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ (7th National Muaythai Championship) സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ഏഷ്യൻ ഗെയിംസിലേക്കു തിരഞ്ഞെടുക്കപെടുകയും ചെയ്ത തളിക്കുളം കല്ലിപ്പറമ്പിൽ ഷാജിയുടെ മകൻ സഫ്‌വാൻ ഷാജിയെ തൃശൂർ ജില്ലയിലെ തളിക്കുളം സൗദി പ്രവാസി കൂട്ടായ്‌മ ആദരിച്ചു.
തളിക്കുളം മഹല്ല് അസിസ്റ്റന്റ് മുത്തവല്ലിയും റിലീഫ് ചെയർമാനുമായ മുഹമ്മദ് നാസിം കൂട്ടായ്‌മയുടെ സ്നേഹോപഹാരം സമ്മാനിച്ചു.
ചടങ്ങിൽ പ്രവാസി കൂട്ടായ്മ അംഗം ആഷിഫ് (തബൂക്), CPI പ്രവാസി ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.എച്. ഷാനവാസ് എന്നിവർ സന്നിഹിതരായിരുന്നു.
തളിക്കുളം സൗദി കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം ഷാജിയുടെ മൂത്ത മകനാണ് സഫ്‌വാൻ.
സഫ്‌വാൻ ഷാജി ഇപ്പോൾ SBI ബാങ്കിന്റെ ലൈഫ് സെക്ഷൻ സീനിയർ അസ്സോസിയേറ്റ് ആയി ജോലി ചെയ്യുന്നു.

spot_img

Related Articles

Latest news