രാജ്യത്തെ 32 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി; കേരളത്തിലും രണ്ട് സ്ഥാപനങ്ങൾ

രാജ്യത്ത് പ്രവർത്തിക്കുന്ന യുജിസി അംഗീകാരമില്ലാത്ത 32 വ്യാജ സർവകലാശാലകളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനങ്ങളിൽ ചേർന്ന് വിദ്യാർഥികൾ വഞ്ചിതരാകരുതെന്ന് യുജിസി മുന്നറിയിപ്പ് നൽകി.
പട്ടികയിലുള്ളവയിൽ 32 വ്യാജ സർവകലാശാലകളിൽ 12എണ്ണവും രാജ്യതലസ്ഥാനമായ ഡൽഹിയിലാണ്. തൊട്ടുപിന്നിൽ നാല് സർവകലാശാലകളുമായി ഉത്തർപ്രദേശാണുള്ളത്. കേരളത്തിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ (IIUPM) കോഴിക്കോട്. സെന്റ് ജോൺസ് യൂണിവേഴ്സ‌ിറ്റി എന്നിവയാണ് കേരളത്തിൽ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകൾ. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും ഉത്തരം വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ യാതൊരുവിധ അംഗീകാരവുമില്ല. ഇവിടെ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ഉന്നത പഠനത്തിനോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി.

Mediawings :

spot_img

Related Articles

Latest news