റിയാദ്: മഞ്ചേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം. റഹ്മത്തുള്ളയ്ക്ക് പിന്തുണയാർജ്ജിക്കാൻ യുഡിഎഫ് പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റി റിയാദിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ബത്തയിലെ സബർമതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഒഐസിസി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ ഉദ്ഘാടനം ചെയ്തു.
കെഎംസിസി പാണ്ടിക്കാട് മണ്ഡലം ചെയർമാൻ നാസർ സി.എം അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ അമീർ പട്ടണത്ത്, ഷാഫി വെട്ടിക്കാട്ടിരി, അൻവർ പയ്യപറമ്പ, ഇല്യാസ് പി.എം, ഖാലിദ്, ആബിദ് വെള്ളുവങ്ങാട്, സലാം, ഹാഷിൽ എന്നിവർ പ്രസംഗിച്ചു.
അക്രമ രാഷ്ട്രീയത്തെയും അഴിമതിയെയുംതിരെ നടക്കുന്ന പോരാട്ടത്തിൽ കേരളത്തിലെ ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പം നിൽ ക്കണമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭ്യർത്ഥിച്ചു.
സിയാദ് വെള്ളുവങ്ങാട്, സലീം കൊളപ്പറമ്പ, റിസ്വാൻ, ഖാലിദ് വെള്ളുവങ്ങാട്, റാഷിക്ക് നിസാർ അഞ്ചില്ലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുത്തു പാണ്ടിക്കാട് സ്വാഗതവും ഹംസ വളരാട് നന്ദിയും രേഖപ്പെടുത്തി.

