മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് അന്തരിച്ചു

ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്നു യു പിക്കാരിയായ മൊഹ്‌സിന. ഇന്ദിര, രാജീവ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. മൂന്ന് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവും ആയി. കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതലാണ് കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്. 2016ല്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ മുല്ല കുത്ബുദ്ദീന്‍ അഹമ്മദിന്റെയും സെഹ്‌റയുടേയും മകളായി 1932 ജനുവരി ഒന്നിനാണ് മൊഹ്‌സിന ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമണ്‍സ് കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റും മുസ്‌ലിം യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും നേടി. 1950ലാണ് കോണ്‍ഗ്രസ്സ് അംഗമായത്.

spot_img

Related Articles

Latest news