ദമ്മാം: അക്ഷരം ദമ്മാം, പി.ബി.ഡി.എ (PBDA), ദമ്മാം മലയാളി സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദമ്മാം സെൻട്രൽ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് മികച്ച പ്രതികരണം. വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ നിരവധി പേർ രക്തദാനം നടത്തി.
അവസരസമയങ്ങളിൽ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിൽ ഇത്തരം ക്യാമ്പുകൾ നിർണായകമാണെന്ന് സംഘാടകർ അറിയിച്ചു. ഓരോ തുള്ളി രക്തവും ഒരു ജീവൻ രക്ഷിക്കാനാകുന്ന അമൂല്യ സംഭാവനയാണെന്നും കൂടുതൽ ആളുകൾ രക്തദാനത്തിന് മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു.
ക്യാമ്പിന്റെ വിജയത്തിൽ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ഷിനാജ് കരുനാഗപ്പള്ളി, വിനീത് കുട്ടനാട്, ഷിജില ഹമീദ്, ഹമിദ് മരക്കാശ്ശേരി, സജി മോഴച്ചേരി മുട്ടാർ, വിനീഷ് അമ്പലപ്പുഴ, ഹരി പാലക്കാട്, ശ്വാം പ്രകാശ്, ആതിര കൃഷ്ണൻ, ശ്രീജിത്ത്, സനൽ, ഗോഗുൽ അമ്പലപ്പുഴ, പ്രജിത്ത് (ഡി.എം.സി), ഷിഹാബ് കപ്പൂർ, സമീർഷാൻ കൊല്ലം, സൽമാൻ പാണക്കാട്, അഷ്റഫ്, അശ്വതി വിനീഷ്, വീണ വിനീത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രക്തദാനം ആരോഗ്യപരമായി സുരക്ഷിതവും സമൂഹത്തിനോടുള്ള വലിയ ഉത്തരവാദിത്തവുമാണ്. സ്ഥിരമായി രക്തം ദാനം ചെയ്യുന്നത് അനേകം ജീവനുകൾ രക്ഷിക്കാൻ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

