വായന വിനോദമല്ല, ജീവിതം മെച്ചപ്പെടുത്താനുള്ള തപസ്യ: സബീന എം. സാലി

റിയാദ്: സാമൂഹിക പുരോഗതിയുടെയും സാംസ്‌കാരിക വളര്‍ച്ചയുടെയും അടിത്തറ വായനയിലും എഴുത്തിലുമാണെന്ന് സാഹിത്യകാരി സബീന എം. സാലി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കാലഘട്ടത്തില്‍ വായനയെയും എഴുത്തിനെയും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിക്കണമെന്നും അവര്‍ പറഞ്ഞു. ലൈവ് മീഡിയാ അക്കാദമി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘വള്ളീം പുള്ളീം’സുവനീറിന്റെ കവര്‍ പേജ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വിവര സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ മാധ്യമങ്ങളുടെയും കാലത്ത്, ആഴത്തിലുള്ള വായനയും ചിന്തയും കുറയുന്നുണ്ടോ എന്ന് പരിശോധിക്കണം. അറിവിന്റെ അടിത്തറയാണ് വായന. അതുകൊണ്ടുതന്നെ വെറുമൊരു വിനോദമായി കാണാതെ, ജീവിതത്തെ സമഗ്രമായി മെച്ചപ്പെടുത്താനുള്ള തപസ്യയായി വായനയെ കാണണമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ഇസ്മയില്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു.

കോഴ്‌സ് ഡയറക്ടര്‍ നസ്‌റുദ്ദീന്‍ വിജെ സുവനീറിന്റെ പ്രാധാന്യവും അണിയറയിലെ അനുഭവങ്ങളും വിശദീകരിച്ചു. പ്രവാസ ലോകത്തെ ഇത്തരം സംരംഭങ്ങള്‍ വായനാശീലം പ്രോത്സാഹിപ്പിക്കാനും സര്‍ഗാത്മകത വളര്‍ത്താനും സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, മാധ്യമ പ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ശിഹാബുദ്ദീന്‍ കുഞ്ചീസ്, എടവണ്ണ സുനിൽ ബാബു,സോണി പാറക്കൽ, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ, ഇസ്മായിൽ കരോളം, ജസീല മൂസ, ഹസീബ്, നസീറ റഫീഖ്,സഫ ശൗക്ക്, റാസിൻ അബ്ദുറസാക്, റസാക്ക് മോളൂർ, ഫായിസ മുഹമ്മദ്‌, മൊയ്‌തീൻ എം.സി, റിയാസ് വണ്ടൂർ എന്നിവർ ആശംസകള്‍ നേര്‍ന്നു. സഗീർ അന്ദാറത്തറ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ശാദിയ ഷാജഹാന്‍ സ്വാഗതവും വൈശാഖ് അരൂര്‍ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news