തൃശ്ശൂരിനെ കണ്ണീരിലാഴ്ത്തി മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലികൾ

തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 13 പേർ മരണപ്പെട്ട വാർത്ത അതീവ നടുക്കത്തോടെയാണ് ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റി കേട്ടറിഞ്ഞത്. നാടിനെ നടുക്കിയ ഈ മഹാദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് ഞങ്ങൾ അഗാധമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ആഘോഷങ്ങളുടെ നിറവിൽ നിൽക്കേണ്ട ഒരു നാടിനെയാകെ നിശബ്ദമാക്കിയ ഈ അപകടം പ്രവാസികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വേദനയാണ് നൽകുന്നത്. 20 വർഷം മുൻപുള്ള ദുരന്തത്തിന്റെ കയ്പ്പേറിയ ഓർമ്മകൾ ബാക്കിനിൽക്കെ, വീണ്ടും ഇത്തരമൊരു ദുരന്തം ആവർത്തിച്ചത് തീരാനഷ്ടമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാൽപ്പതിലേറെ പേർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ഈ ആഘാതത്തിൽ നിന്നും കരകയറ്റാൻ ദൈവം ശക്തി നൽകട്ടെ.ഈ ദുഷ്കരമായ സാഹചര്യത്തിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്കൊപ്പം ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുന്നു.

 

spot_img

Related Articles

Latest news