തൃശ്ശൂര്‍ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തൃശ്ശൂരിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാർ.മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം നല്‍കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച്‌ വിശദമായ ജുഡീഷ്യല്‍ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച 14 ലക്ഷം രൂപയില്‍, 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിക്കുക. ബാക്കി 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ലഭ്യമാക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

വെടിക്കെട്ട് അപകടത്തിന്റെ കാരണങ്ങള്‍, സുരക്ഷാ വീഴ്ചകള്‍, ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുൻകരുതലുകള്‍ എന്നിവ പരിശോധിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news