കോഴിക്കോട് ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ

കോഴിക്കോട് വടകരയിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണക്കെതിരെ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. “പ്രസ്ഥാനത്തിലെ പാഷാണം”, “പ്രസ്ഥാനത്തെ രക്ഷിക്കൂ” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടന്നത്. പ്രവർത്തകർ പ്രഫുൽ കൃഷ്ണയുടെ കോലവും കത്തിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയം ചുറ്റിപ്പറ്റിയാണ് വിവാദം ശക്തമായത്. ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ ശ്യാംരാജ് കുരിയാടി, കെ പത്മകുമാർ എന്നിവർ സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രശ്നങ്ങൾ രൂക്ഷമായി.

ഇതിനെ തുടർന്ന് ഇവരെയും പിന്തുണച്ച പ്രവർത്തകരെയും പാർട്ടി പുറത്താക്കിയിരുന്നു. അതിനെതിരെ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ, നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. അഴിമതി ആരോപണമുള്ളവർക്കാണ് മുൻഗണന നൽകുന്നതെന്നാരോപണവും ഉയർന്നു.

spot_img

Related Articles

Latest news