വിദ്യാർത്ഥികൾക്ക് പുത്തൻ ദിശാബോധം നൽകി ‘അസ്പയർ 2.0’ റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു

ദമ്മാം: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സ്റ്റുഡന്റ്‌സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ദമ്മാമിൽ സംഘടിപ്പിച്ച ‘അസ്പയർ 2.0’ വിദ്യാർത്ഥി റസിഡൻഷ്യൽ ക്യാമ്പ് പ്രൗഢഗംഭീരമായി സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകുന്ന മികച്ച വേദിയായി മാറി. പ്രമുഖ പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനി ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി ഫൈസൽ കൈതയിൽ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. “കാലാതിവർത്തിയായത് കെട്ടിപ്പടുക്കാൻ നിങ്ങൾ തയ്യാറാണോ?” എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പിൽ, മാറുന്ന ലോകത്ത് ധാർമ്മിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് എങ്ങനെ മികച്ച വ്യക്തിത്വങ്ങളായി വളരാം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. അബ്ദുൽ സുബ്ഹാൻ സ്വലാഹി, സർഫ്രാസ് സ്വലാഹി, ഡോ. ഷഹ്നാസ്, ജാഫർ കല്ലാടി, ഉസാമ ഫൈസൽ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ക്യാമ്പ് കൺവീനർ അഷ്ഫാഖ്, ഹോസ്റ്റുമാരായ അബ്ദുൽ റഹ്മാൻ, അബ്ദുള്ള എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സംഘാടക സമിതി അംഗങ്ങളായ യസീദ്, അബ്‌ദുൽ സമദ്, ഷെഹിൻ, അഹ്‌മദ്, നവാഫ്, ഫമിൻ, അബ്ദുൽ അഹദ്, അസം എന്നിവർ ക്യാമ്പിന്റെ വിവിധ സെഷനുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

ക്യാമ്പിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. സയൻസ് ആൻഡ് ഖുർആൻ, മുഹമ്മദ് നബി (സ) ഒരു മാതൃക, ഗ്രൂപ്പ് ചർച്ചകൾ, ട്രഷർ ഹണ്ട്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികളിൽ വലിയ താൽപ്പര്യമുണ്ടാക്കി. പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഇത്തരം ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

spot_img

Related Articles

Latest news