തിരുവനന്തപുരം: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി ഇന്ന് നടക്കും. രാജ്യത്തിനകത്തും പുറത്തുമായി 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പരീക്ഷാ സമയം.
പരീക്ഷാർത്ഥികള്‍ ശ്രദ്ധിക്കാൻ
റിപ്പോർട്ടിംഗ് സമയം: രാവിലെ 11 മണി മുതല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കും. ഉച്ചയ്ക്ക് 1.30 വരെ മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
പ്രോട്ടോക്കോള്‍: നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയുടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഡ്രസ്സ് കോഡും പരീക്ഷാ കേന്ദ്രങ്ങളില്‍ പാലിക്കേണ്ടതുണ്ട്.പരീക്ഷാ കേന്ദ്രങ്ങളില്‍ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ കെ.എസ്.ഇ.ബിക്കും, വിദ്യാർത്ഥികള്‍ക്കായി കൂടുതല്‍ ബസ് സർവീസുകള്‍ നടത്താൻ കെ.എസ്.ആർ.ടി.സിക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ ആവശ്യമായ പോലീസ് സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സംവിധാനം മെയ് 2 മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെ കുടിവെള്ള ലഭ്യത ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സെന്റർ സൂപ്രണ്ടുമാരും കോർഡിനേറ്റർമാരും ഉറപ്പുവരുത്തിയിട്ടുണ്ട്.

