​വ്യാപാരി ഭവനം താക്കോൽ കൈമാറി: കാരുണ്യത്തിന്റെ തണലൊരുക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

മുക്കം: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് കമ്മിറ്റി നിർധനനായ വ്യാപാരിക്കായി നിർമ്മിച്ച് നൽകിയ ‘വ്യാപാരി ഭവനത്തിന്റെ’ താക്കോൽദാനവും ഉദ്ഘാടനവും നടന്നു. മാവൂർ താത്തൂരിലെ നിർമ്മാണം പൂർത്തീകരിച്ച വ്യാപാരി ഭവനത്തിൽ വച്ച് നടന്ന ചടങ്ങിൽ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി കുടുംബത്തിന് താക്കോൽ കൈമാറി. മുക്കം യൂണിറ്റ് പ്രസിഡണ്ട് പി. അലി അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​വർഷങ്ങളായി മുക്കം ടൗണിൽ വ്യാപാരം നടത്തിവരുന്നതും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ ഒരു വ്യാപാരി കുടുംബത്തിനാണ് ഈ സ്നേഹവീട് സമർപ്പിച്ചത്. ഭാര്യയും മക്കളുമടങ്ങുന്ന ഈ കുടുംബം വിവിധ രോഗങ്ങളാൽ ഏറെ പ്രയാസത്തിലായിരുന്നു. സംഘടനയുടെ നീക്കിയിരിപ്പ് ഫണ്ടും, വ്യാപാരികളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. ഒന്നരവർഷം കൊണ്ടാണ് ഇതിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.

​മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് കെ.പി. ചാന്ദിനി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കപ്പിയേടത്ത് ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി.പി. അബ്ദുൽ മജിദ്, യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് ഷംസുദ്ദീൻ എളേറ്റിൽ, മണ്ഡലം പ്രസിഡണ്ട് പി. പ്രേമൻ എന്നിവർ സംസാരിച്ചു.
​കൂടാതെ ടി.പി.സി. മുഹമ്മദ് ഹാജി, യൂണിറ്റ് ജനറൽ സെക്രട്ടറി വി.പി. അനീസുദ്ദീൻ, ട്രഷറർ ഡിറ്റോ തോമസ്, സി.കെ. ഹാരിസ് ബാബു, മണ്ഡലം സെക്രട്ടറി ജിൽസ് പെരിഞ്ചേരി, മണ്ഡലം ട്രഷറർ എം.ടി. അസ്ലം, റൈഹാന നാസർ തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ നേർന്നു.

​കെ. പുരുഷോത്തമൻ, ടി.പി. ഫൈസൽ, അബ്ദു ചാലിയാർ, ടി.പി. സാദിഖ്, ഷിംജി വി.കെ, ഫൈസൽ പി.എ, എം.കെ. ഫൈസൽ, കെ.റ്റി. ഷെരീഫ്, എൻ.കെ. മുഹമ്മദലി, അഖിൽ, നജ്മ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news