പ്രമുഖ സൗദി ഫുട്ബാൾ ക്ലബ് ‘അൽ ഹിലാലി’ന്റെ നീല ജഴ്സിയസിയണിയാൻ ഭാഗ്യം ലഭിച്ച, അണ്ടർ 15 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റിയാദ് ഇന്ത്യൻ സമൂഹത്തിന്റെയും പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയ
മലയാളി മിടുക്കി ഇടുക്കി കട്ടപ്പന
സ്വദേശിനിയും റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ കീർത്തജക്ക് റിയാദ് ടാക്കിസ് അനുമോദന സദസ്സ് സംഘടിപ്പിച്ചു ,
അതിനായി അവരെ സജ്ജരാക്കിയ പലിശീലകരെയും രക്ഷിതാക്കളെയും ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു.
രക്ഷാധികാരി അലിആലുവ പ്രസിഡണ്ട് റിജോഷ് കടലുണ്ടി എന്നിവർ ചേർന്ന് കീർത്തജയെ പൊന്നാട അണിയിച്ചു , സെക്രട്ടറി അനസ് വള്ളികുന്നം ട്രഷറർ സോണി ജോസഫ് എന്നിവർ ഉപഹാരം സമ്മാനിച്ചു ,
വൈസ് പ്രസിഡൻറ് ഹരി കായംകുളം , കോർഡിനേറ്റർഷൈജു പച്ച , ഷമീർ കല്ലിങ്കൽ , സജീർ സമദ് , അൻവർ യൂനസ് ഇടുക്കി , ഉമറലി അക്‌ബർ , ഹുസൈൻ സാപ്പി , അബ്ദുൽ റഹ്മാൻ , ജോസ് മാസ്റ്റർ , ജോമി ചെങ്ങന്നൂർ , റിയാദ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് പരിശീലകനും യൂത്ത് സോക്കർ അക്കാദമി അമരക്കാരനും മുൻ ഇന്റർനാഷണൽ കളിക്കാരനുമായ ഷഫീക്ക് ഇസ്മയിൽ എന്നിവർ ആശംസകൾ നേർന്നു ,
അനുമോദന സദസ്സിന് കീർത്തജയും പിതാവ് വിനോദ് അമ്മ സുമിത സഹോദരൻ കാർത്തിക്ക് എന്നിവർ നന്ദി രേഖപ്പെടുത്തി .

