തീർത്ഥാടകർക്ക് കൈത്താങ്ങായി ഒഐസിസി; റിയാദിൽ നിന്നുള്ള ഹജ്ജ് സേവന പ്രവർത്തനങ്ങൾ സജീവം

റിയാദ്: ഒഐസിസി സൗദി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന തീർത്ഥാടകർക്കായി നടത്തിവരുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റിയും. വിവിധ ജില്ലാ കമ്മറ്റികളുടെ പൂർണ്ണ സഹകരണത്തോടെയാണ് റിയാദ് സെൻട്രൽ കമ്മറ്റി ഇത്തവണത്തെ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

​തീർത്ഥാടകർക്കായി ഏകദേശം ആയിരത്തോളം ബാഗുകളാണ് ഒഐസിസിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. ഇതിനുപുറമെ, വിശുദ്ധ നഗരിയിലെത്തുന്ന ഹാജിമാർക്ക് ആവശ്യമായ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുക, കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുക, അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സഹായം ലഭ്യമാക്കുക, യാത്രാ സൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങി വിപുലമായ സേവനങ്ങളാണ് ഒഐസിസിയുടെ സന്നദ്ധ പ്രവർത്തകർ തീർത്ഥാടകർക്കായി സജ്ജീകരിച്ചിരിക്കുന്നത്.

രാവും പകലും വ്യത്യാസമില്ലാതെ നിരവധി വോളന്റിയർമാരാണ് ഈ കാരുണ്യപ്രവർത്തിയിൽ സജീവമായി രംഗത്തുള്ളത്.
​”ഹജ്ജ് സേവനം എന്നത് മനുഷ്യസ്നേഹത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മഹത്തായ മാതൃകയാണ്. വിവിധ ജില്ലാ കമ്മറ്റികളുടെ കൂട്ടായ പ്രവർത്തനമാണ് ഈ വർഷത്തെ സേവന പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നത്.”
​സമൂഹത്തിന് തന്നെ വലിയ മാതൃകയാകുന്ന ഈ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ സന്നദ്ധ പ്രവർത്തകരെയും റിയാദ് സെൻട്രൽ കമ്മറ്റി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ബത്ഹ സബർമതിയിൽ നടന്ന പരിപാടിയിൽ ഹജ്ജ് സേവന പ്രവർത്തനങ്ങളുടെ ഇതുവരെയുള്ള പുരോഗതി റിയാദ് ഹജ്ജ് സെൽ കോർഡിനേറ്റർ മാള മുഹ്‌യിദ്ദീൻ ഹാജി യോഗത്തിൽ വിശദീകരിച്ചു.
​സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ രഘുനാഥ് പർശിനിക്കടവ്, ഷാജി മഠത്തിൽ, സൈഫ് കായംകുളം, മൃദുല വിനീഷ്, ഷാജി സോണ, ഷാനവാസ് മുനമ്പത്ത്‌, നൗഫൽ പാലക്കാടൻ, യഹ്‌യ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാട്കുന്ന്, ബഷീർ കോട്ടയം, ഷുക്കൂർ ആലുവ, മാത്യു എറണാകുളം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും, ട്രഷറർ സന്തോഷ്‌ ആലപ്പുഴ നന്ദിയും രേഖപ്പെടുത്തി.
​കമറുദ്ദീൻ ആലപ്പുഴ, ഖാൻ പത്തനംതിട്ട, കരീം കൊടുവള്ളി, നാസർ മാവൂർ, അമീർ പട്ടണത്ത്, നാസർ വലപ്പാട്, ബാബുക്കുട്ടി തുടങ്ങിയ നേതാക്കൾ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നേതൃത്വം നൽകി.

spot_img

Related Articles

Latest news