തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിച്ചു. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് 77.97 ശതമാനം വിജയം. കഴിഞ്ഞതവണ ഇത് 77.81 ആയിരുന്നു.
നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 26,826 പേരാണ് വൊക്കേഷണല്‍ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.
ഔദ്യോഗിക വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ വഴി വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയില്‍ 77.81 ശതമാനവും വിഎച്ച്‌എസ്‌ഇയില്‍ 70.06 ശതമാനവുമായിരുന്നു വിജയം.
ഫലം അറിയാനുള്ള വെബ്‌സൈറ്റുകള്‍:
results.digilocker.gov.in
results.kite.kerala.gov.in
nammudekeralam.kerala.gov.in
results.hse.kerala.gov.in

