ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ഏകദേശം 20 മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും വി ഡി സതീശനെ അമുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ഉച്ചയ്ക്കുശേഷം ധനമന്ത്രി നിർമല സീതാരാമനുമായും വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും. നാളെ ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടതിനുശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. കേരളത്തില്‍ നടപ്പിലാക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം ആവശ്യമാണ്. ഇവയ്ക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ തേടുകയെന്നാതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

