ഒഐസിസി ജനകീയ ബ്ലഡ്‌ ഡൊണേഷൻ സ്വാഗതസംഗം രൂപീകരിച്ചു.

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തുന്ന ജനകീയ രക്തദാന ക്യാമ്പ് മായി ബന്ധപെട്ടുള്ള സ്വാഗത സംഘത്തിന്റെ രൂപീകരണം ബത്ത സബർമതി ഓഫീസിൽ വെച്ചു നടന്നു. വർക്കിംഗ്‌ പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ആയി ഷിഹാബ് കൊട്ടുകാടിനെയും ജനറൽ കൺവീനർ ആയി മാത്യു ജോസഫും കോർഡിനേറ്റർ ആയി ഷംനാദ് കരുനാഗപ്പള്ളി യെയും തിരഞ്ഞെടുത്തു. രെജിസ്ട്രേഷൻ, മീഡിയ, പബ്ലിസിറ്റി, ഇൻവിറ്റേഷൻ, റിസ്പ്ഷൻ, ട്രാൻസ്‌പോർട്ടെഷൻ, കൾച്ചറൽ, ഫുഡ്‌ & റിഫ്രഷ്മെന്റ്,
വൊളന്റിയർ കമ്മറ്റി തുടങ്ങിയ 101 അംഗങ്ങൾ അടങ്ങിയ സബ് കമ്മറ്റികളും നിലവിൽ വന്നു. സുമൈസി കിങ് സൗദ് ഹോസ്പിറ്റലുമായി സഹകരിച്ചു
ജൂൺ 12 നു
അൽ വഫ ഓഡിറ്റോറിയത്തിൽ ആണു ജനകീയ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ ജില്ലാ കമ്മറ്റികൾ നാഷണൽ, ഗ്ലോബൽ കമ്മറ്റി നേതാക്കൾ സ്വാഗത സംഘം രൂപീകരണത്തിൽ പങ്കെടുത്തു. ജനറൽ കൺവീനർ മാത്യു ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് അമീർ പട്ടണത് നന്ദിയും പറഞ്ഞു. ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പിനെ പറ്റി ചെയർമാൻ ഷിഹാബ് കൊട്ടുകാട് ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ എന്നിവർ വിശദീകരിച്ചു.

 

.

spot_img

Related Articles

Latest news