കെ.എസ്.ടി.യു മുക്കം ഉപജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം

മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മുക്കം ഉപജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം നിർവഹിച്ചു. മുക്കം ഉപജില്ല പ്രസിഡന്റ് ടി.പി. അബൂബക്കർ അധ്യക്ഷനായി.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അധ്യാപകരെ സംഘടനയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനുമായി മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് കെ.പി. ജാബിർ, ഉപജില്ലാ ജനറൽ സെക്രട്ടറി കെ.വി. നവാസ് ഭാരവാഹികളായ യു. നസീബ്, ഷമീർ മുക്കം, ഇസ്ഹാക്ക് കാരശ്ശേരി, ഫസീല കെ., അനീസ സി.എ എന്നിവർ സംബന്ധിച്ചു.

spot_img

Related Articles

Latest news