കാസര്‍കോട് പള്ളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഗാര്‍ഹിക പീഡനമെന്ന ആരോപണവുമായി കുടുംബം
കാസർകോട്: കാസർകോട് ബെളളൂർ പാളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീനയാണ് മരിച്ചത്.ഗാർഹിക പീഡനത്തെ തുടർന്നാണ് മരണമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി. പ്രശ്നങ്ങളുള്ളതായി പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സെറീനക്ക് 24 വയസ്സാണ് പ്രായം. ഗാർഹിക പീഡനം നടന്നുവെന്ന് സഹോദരൻ ആരോപിക്കുന്നു. സെറീനയുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി. കുട്ടികളില്ലാത്തതിനാല്‍ ഭർതൃവീട്ടുകാർ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും സെറീനയും കുടുംബം പറയുന്നു. മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ആതൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

