കാരശ്ശേരിയിൽ മുൻ ജനപ്രതിനിധികളുടെ ചരിത്രസംഗമം; ഓർമ്മകൾ പങ്കുവെച്ച് അപൂർവ ഒത്തുചേരൽ

കാരശ്ശേരി: 1976-ൽ രൂപീകൃതമായ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുൻ ജനപ്രതിനിധികളുടെ അപൂർവ സംഗമം ശ്രദ്ധേയമായി. പതിറ്റാണ്ടുകൾക്ക് മുമ്പ് ജനപ്രതിനിധികളായിരുന്നവർ ഒരേ വേദിയിൽ ഒത്തുചേർന്ന ചടങ്ങ് പഴയകാല ഓർമ്മകളും വികസനാനുഭവങ്ങളും പങ്കുവെക്കാനുള്ള വേദിയായി മാറി.

കാരശ്ശേരി പഞ്ചായത്ത് ഫോർമർ മെമ്പേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച കൺവെൻഷനിൽ, 1979-ൽ പഞ്ചായത്ത് അംഗമായിരുന്ന 86 വയസ്സ് പിന്നിട്ട ഏലിയമ്മ വർഗീസിനെ ആദരിച്ചു. ദീർഘകാല പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ചടങ്ങിൽ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചത്.

മുൻ ജനപ്രതിനിധികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ നിർവഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡന്റായിരുന്ന പി.കെ ചന്ദ്രികയ്ക്കാണ് ആദ്യ ഐഡന്റിറ്റി കാർഡ് കൈമാറിയത്.
ഫോർമർ മെമ്പേഴ്സ് അസോസിയേഷൻ പ്രസിഡന്റ് യു. പി. മരക്കാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി. കെ. സി. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. എം. ടി. അഷ്റഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിന്റെ സമഗ്ര ചരിത്രം രചിച്ച ജില്ലാ സെക്രട്ടറി നടുക്കണ്ടി അബൂബക്കറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

റീന പ്രകാശ്, കെ. പി. ഷാജി, വി. എം. ഉസ്സൻകുട്ടി, കെ. കെ. നൗഷാദ്, വി. എൻ. ജംനാസ്, കെ. കോയ, ഷൈനാസ് ചാലൂളി, വി. പി. സ്മിത, പ്രസന്ന കുന്നേരി, മണി ദേവരാജ്, സത്യൻ മുണ്ടയിൽ, എടത്തിൽ അബ്ദുറഹ്മാൻ, പി. പി. ശിഹാബുദ്ദീൻ, സി. എം. പ്രകാശൻ, അഷ്റഫ് തച്ചാറമ്പത്ത്, കെ. പി. ചെറിയാൻ, ആമിന എടത്തിൽ, റെജി സെബാസ്റ്റ്യൻ, കെ. പി. ദേവകി, ശാന്ത ദേവി മൂത്തേടത്ത്, പി. കെ. കണ്ണൻ, ജെയിംസ് ജോഷി, എം. സി. ജമീല, സി. ശാന്ത, റുക്കിയ റഹീം, പി. കെ. ശാരദ, മിനി, കെ. പി. ആസിയ,സുഹറ കരുവോട്ട്, കെ.കൃഷ്ണദാസ്, വി. കെ. ലീല, എം. പി. നസ്രിയ, ശാന്താദേവി, സിജി സിബി, ശ്രുതി കമ്പളത്ത്, ജിജിത സുരേഷ്, കെ. പി. ജയപ്രഭാതി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

പതിറ്റാണ്ടുകളായി പഞ്ചായത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും നേതൃത്വം നൽകിയ മുൻ ജനപ്രതിനിധികളെ ഒരുമിച്ചുകൂട്ടിയ ഈ സംഗമം, ജനപ്രതിനിധികൾ തമ്മിലുള്ള സൗഹൃദവും പൊതുസേവനത്തിന്റെ പാരമ്പര്യവും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായാണ് വിലയിരുത്തപ്പെട്ടത്.

spot_img

Related Articles

Latest news