റിയാദ്: നാടും വീടും വിട്ട് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുമ്പോഴും മലയാളി പ്രവാസിയുടെ നെഞ്ചിലെ ഫുട്ബോള്‍ ഭ്രാന്തിന് ഒട്ടും കുറവില്ലെന്ന് തെളിയിക്കുകയാണ് റിയാദിലെ കാഴ്ചകള്‍.ഫിഫ ലോകകപ്പിന്റെ ആവേശപ്പൂരത്തിന്റെ
ഉത്ഘാടനച്ചടങ്ങ് മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ ആദ്യ വിസിൽ മുഴങ്ങിയത് മുതല്‍ അമേരിക്കയിലെ ന്യൂയോർക്ക് ന്യൂജഴ്സി സ്റ്റേഡിയത്തിലെ ഫൈനൽ വിസില്‍ മുഴങ്ങുന്നതുവരെ പ്രവാസലോകത്തെ കളിപ്രേമികള്‍ക്കായി റിയാദിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘അല്‍ മദീന-റിയാദ് ടാക്കീസ്’ ഒരുക്കിയ തത്സമയ ബിഗ് സ്ക്രീന്‍ പ്രദര്‍ശനത്തിന് ആവേശോജ്ജ്വലമായ സമാപനം.
നാട്ടിന്‍പുറത്തെ ക്ലബ്ബ് അന്തരീക്ഷം റിയാദിലെ പ്രവാസികള്‍ക്കായി പുനഃസൃഷ്ടിച്ച വേദിയില്‍ അര്‍ധരാത്രിയിലും റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രിയ ടീമുകളുടെ ഫാന്‍സിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കാണികള്‍ക്ക് കുടിവെള്ളവും ചായയും ലഘുഭക്ഷണവും ഒരുക്കിയാണ് വിവിധ ടീമിന്റെ ഫാൻസുകാർ ഇവരെ സ്വീകരിച്ചത്.
പ്രവാസത്തിന്റെ വിരസതകളെ കാല്പന്തിന്റെ മാന്ത്രികത കൊണ്ട് മറികടക്കാന്‍ പ്രിയപ്പെട്ട ടീമിന്റെ ജേഴ്സിയണിഞ്ഞെത്തിയ കാണികള്‍ കൊടികളേന്തിയും പരസ്പരം പോരടിച്ചും കൂവിവിളിച്ചും തിമിര്‍ത്താടിയ ആഹ്ളാദാരവങ്ങള്ക്കാണ് തിരശ്ശീല വീണത്.
കായികപ്രേമികളെ,ലോകകപ്പ് ചൂടിൽ ആറാടിച്ച ലോകകപ്പ് ഫുട്ബോൾ വൈബ് ഓൺ 2026
ഉത്ഘാടനത്തോടനുബന്ധിച്ചും തുടർന്നും നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പേർ സമ്മാനങ്ങൾ കരസ്ഥമാക്കി സഹകരിച്ച മുഴുവൻ കായിക പ്രേമികളോടും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സ്ഥാപനങ്ങളോടും സംഘാടകർ നന്ദി രേഖപ്പെടുത്തി .
ക്വിസ് ഉൾപ്പടെയുള്ള വിവിധ ദിവസങ്ങളളിൽ നടന്ന മത്സരങ്ങൾ സജിൻ നിഷാൻ , ഉമറലി അക്ബർ , റിജോഷ് കടലുണ്ടി , സജീർ സമദ് എന്നിവർ നിയ്രന്തിച്ചു .
40 ദിവസ്സം നീണ്ടുനിന്ന വിശ്വമാമാങ്കത്തിന് അൽ മദീന പ്രതിനിധികളായ റീജിയണൽ ഡയറക്ടർ
സലിം വലിയപറമ്പത്ത് , ശിഹാബ് കൊടിയത്തൂർ, ഫാറൂഖ് കൊവൽ , ഖാലിദ് വല്ലിയോട് , റഷീദ് എ ആർ , ബാസിൽ , ദൃശ്യ , ഷാനു മുഹമ്മദ് , ഹാരിസ് ചോല .
സഹ പ്രായോജകരായ സലാം ടി വി എസ് , ഷംനാൻ ,എം എഫ് എഫ് സി ബ്രോസ്റ്റഡ് , ജിത്തു സോന ഗോൾഡ് , ഷാൻ നേഴ്സ് ഹെല്പ് ലൈൻ , ബിനോയി നൂറ സ്പീഡ് കാർഖോ , റാഷി ഫോൺ ഹൗസ് , ജാസി റോസൈസ് വാച്ച് , ഉസ്മാൻ ജെ ക്യു മൊബൈൽസ് , ജുനൈദ് ഫേവറിറ്റ് വാച്ച് , അൻസാർ അമീൻ ട്രാവൽസ് ,
റിയാദ് ടാക്കീസ് പ്രസിഡൻ്റ് റിജോഷ് കടലുണ്ടി , സെക്രട്ടറി അനസ് വള്ളികുന്നം , ട്രഷറർ സോണി ജോസഫ് ,ഭാരവാഹികളായ അലി ആലുവ , ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , ഷൈജു പച്ച , സനു മാവേലിക്കര ,സജീർ സമദ് , എൽദോ വയനാട് , അൻവർ യൂനുസ് , സിജു ബഷീർ , ബഷീർ കരോളം , ഷമീർ കല്ലിങ്കൽ , വരുൺ പി വി , ലുബൈബ് ഇ കെ , ആസിഫ് തങൾ , ഹുസൈൻ സാപ്പി , ഇബ്രാഹിം, ഫൈസൽ തലശേരി , ബാബു കണ്ണോത് , രതീഷ് നാരായണൻ , സൈദാലി , ഷഫീഖ് വലിയ , ജംഷി കാലിക്കറ്റ് , സുനിൽ ബാബു എടവണ്ണ ,വിജയകുമാർ കായംകുളം , പ്രസീദ് തൈക്കൂട്ടത്തിൽ , നൗഫൽ സുലൈമാൻ , റമീസ് , ശിഹാബ് , നാസർ , എന്നിവർ വിജയകരമായ നടത്തിപ്പിന് നേതുത്വം നൽകി .

