കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് അപകടം. ഡിവൈഡറിൽ ബസ് തട്ടി തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ബസ് പൂർണമായും തകർന്ന അവസ്ഥയിലാണ്. നിരവധി പേർക്ക് പരിക്കുണ്ട്. ബസ് അമിത വേഗതയിലായിരുന്നെന്നാണ് നിഗമനം.
ബസ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റ ആളുകളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കോട്ടക്കൽ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിച്ചിരിക്കുകയാണ്. ഇരുപത്തിയൊന്ന് പേരാണ് ബസ്സിലുണ്ടായിരുന്നത് എന്നാണ് അറിയാൻ കഴിഞത്, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

