കൊച്ചിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുവയസുകാരി മരിച്ചു.

കൊച്ചി: ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന രണ്ടുവയസുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്തുവീട്ടിൽ ലിജു -എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു ആണ് മരിച്ചത്.

ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. കുളിമുറിയിൽ കുട്ടിയെ കുളിപ്പിക്കാനായി വച്ചിരുന്ന ചൂടുവെള്ളം നിറഞ്ഞ ബക്കറ്റിൽ അമ്മ മാറിയ സമയത്തു കുട്ടി പിടിക്കുകയും, ബക്കറ്റ് അബദ്ധത്തിൽ കുട്ടിയുടെ ദേഹത്തേക്ക് വീണ് പൊള്ളലേൽക്കുകയുമായിരുന്നു. പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സ തേടിയെങ്കിലും പിന്നീട് അണുബാധയുണ്ടാവുകയും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു.

spot_img

Related Articles

Latest news