അമർ ചിത്ര കഥയുമായി ചേർന്ന് നിക്ഷേപ ബോധവൽക്കരണ ചിത്രം പുറത്തിറക്കി സിഡിഎസ്എൽ

കൊച്ചി: സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും കൃത്യമായ നിക്ഷേപ രീതികളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് നിക്ഷേപക സംരക്ഷണ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) പുതിയ അനിമേഷൻ ചിത്രം പുറത്തിറക്കി. അമർ ചിത്ര കഥയുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദി ഗാർഡൻ ഓഫ് പ്രോസ്പെരിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജനപ്രിയ കഥാപാത്രങ്ങളായ അക്ബറും ബീർബലും ചേർന്ന് ഒരു നവദമ്പതികൾക്ക് തങ്ങളുടെ വിവാഹ സമ്മാനങ്ങൾ എങ്ങനെ ബുദ്ധിപൂർവ്വം നിക്ഷേപിക്കാമെന്നാണ് കാണിക്കുന്നത്. ഒരു തോട്ടം പരിപാലിക്കുന്നതുപോലെ കൃത്യമായ ലക്ഷ്യത്തോടെ വ്യത്യസ്ത മേഖലകളിലായി നിക്ഷേപം വൈവിധ്യവൽക്കരിക്കുക, കൃത്യമായ സമയപരിധി നിശ്ചയിക്കുക, അടിയന്തര ആവശ്യങ്ങൾക്കുള്ള പണം കരുതിവെക്കുക തുടങ്ങിയ സാമ്പത്തിക പാഠങ്ങളാണ് ഇതിൽ ലളിതമായി വിശദീകരിക്കുന്നത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, അസാമീസ് എന്നീ 12 ഭാഷകളിൽ ചിത്രം പുറത്തിറക്കിയത്. നേരത്തേയും അമർ ചിത്ര കഥയുമായി ചേർന്ന് ദി അൺഒഫീഷ്യൽ ഉസ്താദ്, ദി ഗോൾഡൻ പീക്കോക്ക് ഫ്രോഡ് തുടങ്ങിയ ബോധവൽക്കരണ കോമിക് സീരീസുകളും സി.ഡി.എസ്.എൽ ഐ.പി.എഫ് പുറത്തിറക്കിയിട്ടുണ്ട്.

വിഡിയോ ലിങ്ക്: https://www.youtube.com/watch?v=ozVo2ZfzlSc

spot_img

Related Articles

Latest news