റിയാദ് : റിയാദിലെ ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ ഭാരതത്തിന്റെ 80 മത് സ്വാതന്ത്ര്യ ദിനം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ബിലാൽ നിസാമിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് പ്രസിഡന്റ് യാസിർ അലി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം തൊമ്മികുഞ് കുട്ടനാട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി കേക്ക് മുറിച്ചു പരിപാടി ഉത്ഘാടനം ചെയ്തു. സലിം വാലില്ലാപ്പുഴ,ഷിബു ഉസ്മാൻ,ബഷീർ സാപ്റ്റിക്കോ, നൗഷാദ് യാക്കൂബ്, നിസാം കായംകുളം,സുധീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അൽത്താഫ് കാലിക്കറ്റ്, ഷിജു കോട്ടുങ്ങൽ,ഫൗസിയ നിസാം,സുനി ബഷീർ,റസീന അൽത്താഫ് ,നിഷ ഷിജു എന്നിവർ നേതൃത്വം കൊടുത്തു.
ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും വൈസ് പ്രസിഡന്റ് നാസർ പൂവ്വാർ നന്ദിയും പറഞ്ഞു.

