ഹറാജ് ഒഐസിസിയുടെ സ്വാതന്ത്ര്യദിനാഘോഷവും പായസ വിതരണവും ശ്രദ്ധേയമായി.

റിയാദ്: ഹറാജ് ഒഐസിസിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും പായസ വിതരണവും സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സ്മരണകൾ പുതുക്കുകയും രാജ്യത്തിന്റെ ഐക്യവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയും ചെയ്ത പരിപാടിയിൽ ഒഐസിസി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

ഹറാജ് ഒഐസിസി പ്രസിഡന്റ് ഷഹീർ കോട്ടക്കാട്ടിൽ അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മണ്ണാർക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രവാസലോകത്ത് ഇന്ത്യയുടെ വൈവിധ്യവും ഐക്യവും ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വവും പരിപാടിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ജനാധിപത്യ-മതേതര മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു.

ചടങ്ങിൽ ഷംസീർ പാലക്കാട്, സാദിക്ക് സുനീർ, ഷറാദ്, കുഞ്ഞു പൊന്നാനി, മിഷൽ നാസർ മണ്ണാർക്കാട്, യൂനസ് മുണ്ടൂർ, ശിഹാബ് കോഴിക്കോട്, ഹഫീസ് അരീക്കോട്, സോജി കോട്ടയം എന്നിവർ സംസാരിച്ചു. ലുക്ക്മാൻ സ്വാഗതവും സെക്രട്ടറി ഷാജഹാൻ പൊന്നാനി നന്ദിയും പറഞ്ഞു.

തുടർന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസ വിതരണം നടത്തി. ഒഐസിസി പ്രവർത്തകരും പ്രദേശത്തെ പ്രവാസി സമൂഹത്തിലെ അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി. സൗഹൃദവും സഹോദര്യവും പങ്കുവെച്ച് നടന്ന പായസ വിതരണം ആഘോഷത്തിന് കൂടുതൽ മധുരം പകർന്നു.

spot_img

Related Articles

Latest news