വിശുദ്ധ ഖുർആൻ 30 ജുസുഹും കൈകൊണ്ട് എഴുതി ശ്രദ്ധേയനായ അബൂട്ടി അരീക്കോടിനെ ആദരിച്ചു.

മുക്കം: വിശുദ്ധ ഖുർആൻ 30 ജുസുഹും കൈകൊണ്ട് എഴുതി ശ്രദ്ധേയനായ അബൂട്ടി അരീക്കോടിനെ ആദരിച്ചു.അരീക്കോട് അങ്ങാടിയിൽ സ്റ്റുഡിയോ നടത്തിവരുന്ന അബുട്ടി വളരെ യാദൃശ്ചികമായാണ് വിശുദ്ധ ഖുർആൻ എഴുത്തിലേക്ക് തിരിഞ്ഞത്. വയനാട്ടിലെ തൻ്റെ ഒരു സുഹൃത്തായ കാഴ്ച പരിമിതിയുള്ള ഒരു ഉസ്താദിന് ഖുർആനിലെ അസ്മാഉൽ ഹുസ്ന ഒരു പേജ് എഴുതി കൊടുക്കാൻ വേണ്ടി ആവശ്യപ്പെടുകയായിരുന്നു. അത് കിട്ടിയപ്പോൾ എഴുത്തിന്റെ മനോഹാരിത കണ്ടു പരിശുദ്ധ ഖുർആനും ഇതേ പോലെ എഴുതി കിട്ടിയിരുന്നെങ്കിൽ പാരായണം ചെയ്യാമായിരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. അതൊരു ചലഞ്ച് ആയി ഏറ്റെടുത്ത് നീണ്ട രണ്ടര വർഷത്തെ ശ്രമഫലമായി വലിയ പേപ്പറിൽ വിശുദ്ധ ഖുർആൻ എഴുതി പൂർത്തിയാക്കി. പത്ത് ജൂസുഹിന്റെ രണ്ടു പതിപ്പ് പുസ്തക രൂപത്തിൽ ആക്കി ഉസ്താദിന് കൈമാറി. ഇപ്പോൾ അവസാനത്തെ 10 ജൂസ്ഹും പൂർത്തി ആക്കിയിരിക്കുകയാണ്.

പറശ്ശേരി കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കറുത്തപറമ്പിൽ വെച്ച് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ആദരിക്കൽ ചടങ്ങ് ഉദ്ഘാടനവും ഉപഹാര ദാനവും സി.കെ കാസിം എം.എൽ.എ നിർവഹിച്ചു.

മുതിർന്ന പൗരന്മാരായ പി കെ സി ആലിക്കുട്ടി ഹാജി, പി കെ അബ്ദുറഹിമാൻ, കോയാമു പറശ്ശേരി, ഇത്താചുട്ടി ഹജ്ജുമ, കുഞ്ഞാത്തൂട്ടി, ആസ്യ എന്നിവരെയും, വനിതാ സംരംഭകർക്കുള്ള സംസ്ഥാനതല അവാർഡ് നേടിയ റോച്ചി ചോക്ലേറ്റ് സ്ഥാപക അഷിക ഖദീജ, ഡോ. സർദജ എന്നിവർക്കും എംഎൽഎ ഉപഹാര ദാനം നടത്തി.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അലി അസ്ബിൻ, ജിസ്മി, മിൻഹ ഫാത്തിമ, മിദ ഷെബി, ജന്ന ഫാത്തിമ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി. അബ്ദുൽ അക്ബർ ഉപഹാര ദാനം നടത്തി.

ചടങ്ങിൽ പി.കെ.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. ഹുസൈൻ ബാഖവി പ്രാർത്ഥന നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സവാദ് ഇബ്രാഹിം, പി.കെ റഹ്മത്തുള്ള, ഇസ്മായിൽ പറശ്ശേരി, മിസ്ഹബ് പറശ്ശേരി, അബൂബക്കർ സിദ്ദീഖ് സഖാഫി, ഹമീദ് കൂടാംപൊയിൽ, സാജിദ് പറശ്ശേരി, പറശ്ശേരി അബ്ദുൽ മജീദ്, ജമാൽ പറശ്ശേരി, അഷിക കദീജ, ഡോ. സർദജ എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news