തമിഴ് പഠിക്കാൻ സാധിക്കാത്തത് ഏറെ പ്രയാസപ്പെടുത്തുന്നതായി പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ പ്രതിമാസ പരിപാടിയായ ഇന്നത്തെ മൻ കീ ബാത്തിലാണ് ഈ കാര്യം പങ്കുവെച്ചത്.
ഹൈദരാബാദ് സ്വദേശിനിയായ അപർണ റെഡ്‌ഡി പങ്കുവെച്ച ഒരു ചോദ്യമാണ് ഇത്തരം ഒരു ആലോചന രൂപപ്പെടാൻ കാരണം . “വളരെ കാലം മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയിരുന്ന താങ്കൾക്ക് എന്തെങ്കിലും നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ടോ” എന്നായിരുന്നു ചോദ്യം. വളരെ ലളിതമായ ചോദ്യമായിരുന്നെങ്കിലും ഓർത്തെടുത്തപ്പോൾ തമിഴ് പഠിക്കാൻ കഴിയാത്തതു തന്നെ ഏറെ ദുഖിപ്പിച്ചു എന്ന് അദ്ദേഹം ഓർമ്മിച്ചു. ഇന്ത്യയിൽ ഒരു പക്ഷെ ഏറ്റവും പഴക്കം ചെന്ന ഭാഷ എന്ന നിലയിലാണ് തമിഴിന്റെ പ്രസക്തി.