ജീവയും അപര്‍ണയും വേര്‍പിരിഞ്ഞു; വിവാഹവാര്‍ഷിക ദിനത്തില്‍ പോസ്റ്റുമായി താരം.

മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളാണ് ജീവയും അപർണയും. തമാശകളും കൗണ്ടറുകളും രസകരമായ അവതരണ ശൈലിയുമൊക്കെയാണ് ഇരുവരെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാക്കിയത്.അടുത്തിടെയായി ഇരുവരും വേർപിരിയുകയാണെന്ന തരത്തില്‍ നിരവധി വാർത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ജീവ. വിവാഹവാർഷിക നാളില്‍ തന്നെയാണ് വേർപിരിയുന്നതിനെ സംബന്ധിച്ച്‌ പോസ്റ്റ് ജീവ പങ്കുവച്ചിരിക്കുന്നത്.

‘ഇക്കാര്യം നിങ്ങളോട് പറയുന്നത് അത്ര എളുപ്പമല്ല. പക്ഷേ ഇത് പറയാതെ ഇരിക്കാൻ കഴിയില്ല. ഇനിമുതല്‍ ഞങ്ങള്‍ ഒന്നിച്ചല്ല. ജിവയും അപർണയുമാത്രമാണ്. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഞങ്ങള്‍ വേർപിരിയുന്നു. എവിടെയോ എന്തോ തെറ്റുപറ്റി, ഇനി അക് വർക്കൗട്ട് ആവില്ല എന്ന സത്യം ഞങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണിത്. ഞങ്ങളുടെ തീരുമാനം നിങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നായിരുന്നു ജീവയുടെ പോസ്റ്റ്. 2015 ഓഗസ്റ്റ് 24നായിരുന്നു ഇരുവരുടെയും വിവാഹം.

spot_img

Related Articles

Latest news