മേലാറ്റൂർ: മലപ്പുറം വെട്ടത്തൂരില്‍ കോഴിഫാമിലുണ്ടായ വൈദ്യുതാഘാതത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.ലാറ്റൂർ: മലപ്പുറം വെട്ടത്തൂരില്‍ കോഴിഫാമിലുണ്ടായ വൈദ്യുതാഘാതത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസില്‍, സാഹിർ എന്നിവരാണ് മരിച്ചത്.
കീഴാറ്റൂർ നിരന്നപറമ്പില്‍ പ്രവർത്തിക്കുന്ന കോഴിഫാമില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിന്റെ സാഹചര്യങ്ങള്‍ സംബന്ധിച്ച് അധികൃതർ പരിശോധന നടത്തിവരികയാണ്.

