പാലക്കാട്: മൂലത്തറയില്‍ ഭിക്ഷാടകനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേർ പൊലീസ് പിടിയില്‍. മൂലത്തറ ഡാമിന് സമീപത്തെ കള്ളുഷാപ്പിന് മുന്നില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് ഭിക്ഷാടകനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹത ഉയർന്നതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ പിടിയിലായത്.

