മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം; ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ 49‑കാരി മരണപ്പെട്ടു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി ഗുരുതര പരാതി. ഗർഭാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് ഇന്നലെ വൈകിട്ടോടെ മരണപ്പെട്ടത്. ഈ മാസം അഞ്ചിനാണ് തങ്കമണിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടാം തീയതി ശസ്ത്രക്രിയ പൂർത്തിയാക്കി ഒൻപതിന് വാർഡിലേക്ക് മാറ്റിയിരുന്നു.

എന്നാൽ, അന്നേദിവസം രാത്രിയോടെ രക്തസ്രാവവും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് പത്താം തീയതി രോഗിയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news