സത്താർ സ്മരണയിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ച് കൃപ.

റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ മുൻ ചെയർമാനും റിയാദിലെ നിറസാനിധ്യവുമായിരുന്ന സത്താർ കായംകുളത്തിന്റെ മൂന്നാം ചരമ വാർഷികം വ്യത്യസ്ത രീതിയിൽ കൃപ കൂട്ടായ്മ സംഘടിപ്പിച്ചു.

പ്രവാസികളിൽ ഏറെ കണ്ടു വരുന്ന സ്‌ട്രെസ്സും സ്ട്രോക്കും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ കിംഗ് അബ്ദുൽ അസീസ് മെഡി സിറ്റിയിലെ ഡോ അബ്ദുൽ അസീസ് നയിച്ചു.

പ്രസിഡന്റ് ഇസ്ഹാക്ക് ലവ്ഷോറിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്‌മരണം സമ്മേളനം ജീവകാരുണ്യ പ്രവർത്തകൻ സിദ്ധീഖ് തൂവൂർ ഉത്‌ഘാടനം ചെയ്തു.പ്രോഗ്രാം കോഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലിം കളക്കര,സുധീർ കുമ്മിൾ,സെബിൻ ഇഖ്‌ബാൽ,റഹ്മാൻ മുനമ്പത്ത് ,സുരേന്ദ്രൻ കൂട്ടായി,അബ്ദുല്ല വല്ലാഞ്ചിറ,മുജീബ് കായംകുളം,ഗഫൂർ കൊയിലാണ്ടി,ക്ളീറ്റസ്,നവാസ് വല്ലാറ്റിൽ,റാഫി പാങ്ങോട്,ഷാജി മഠത്തിൽ, നിബു വര്ഗീസ്,നിഹാസ് പാനൂർ,തൊമ്മികുഞ്,ഡോ ജയചന്ദ്രൻ,ബഷീർ കോട്ടയം,സലാം ഇടുക്കി,ബിനോയ് മത്തായി,നാസർ ലെയ്സ് ,യാസിർ കൊടുങ്ങല്ലൂർ,അസ്ലം പാലത്ത് ,ബിനു കെ തോമസ് ,ഷരീഖ് തൈക്കണ്ടി,രാജീവ് സാഹിബ് ,മുഹമ്മദ് ഖാൻ ,

ജി വേണുഗോപാൽ,ഫൈസൽ ,സിയാദ് വർക്കല,മാധ്യമ പ്രവർത്തകരായ നാദിർഷ റഹ്മാൻ,ജയൻ കൊടുങ്ങല്ലൂർ,വി ജെ നസ്രുദീൻ,ഷംനാദ് കരുനാഗപ്പള്ളി,കൃപ ഭാരവാഹികളായ കബീർ മജീദ് ,ഷാജി പി കെ സൈഫ് കൂട്ടുങ്കൽ,കെ ജെ അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.

കൃപ ചെയർമാൻ ഷൈജു നമ്പലശേരി,ഉപദേശക സമിതി അംഗം അഷറഫ് കായംകുളം,സമീർ പിച്ചനാട്ട് ,നിസാം കായംകുളം , ഷംസ് വടക്കേത്തലക്കൽ,റഷീദ് ചേരാവള്ളി,നവാസ് ഒറകാറശേരിൽ,സക്കീർ ഓണംപ്പള്ളിൽ,സുജിർ,ഷാജഹാൻ എന്നിവർ നേതൃത്വം കൊടുത്തു.ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ട്രഷർ സലിം തുണ്ടത്തിൽ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news